
കണ്ണൂര്‍: മകളെ വെട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 22 കാരിയായ മകളെ വെട്ടാന്‍ ശ്രമിച്ച കരിവെള്ളൂര്‍ സ്വദേശി കെ വി ശശിയെയാണ് അറസ്റ്റ് ചെയ്തത്. അമ്മയെ പിതാവ് ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മകള്‍ക്കെതിരായ ആക്രമണം.
മദ്യപിച്ചെത്തുന്ന ശശി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച മദ്യപിച്ചെത്തിയ ശശി ഭാര്യയെ മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ മകളെ വാളുകൊണ്ട് വെട്ടാനോങ്ങി. കഴുത്തിനുനേരെ വാളോങ്ങിയെങ്കിലും തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ശശിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അമ്മയും മകളും കരിവെള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Content Highlights: Father arrested for trying to stab daughter