
റാന്നി: ഭർത്താവിനെ തല്ലിക്കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭാര്യ പമ്പ പൊലീസിന്റെ പിടിയിൽ. റാന്നി പെരുനാട് സ്വദേശിനി ശാന്തയാണ് പിടിയിലായത്. ഭർത്താവ് രത്നാകരനെ കൊലപ്പെടുത്തിയ ശാന്ത കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 14-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ രത്നാകരനെ വിറക് കഷ്ണം കൊണ്ട് ശാന്ത അടിച്ചു കൊല്ലുകൊല്ലുകയായിരുന്നു.
കേസിൽ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ശാന്ത പുറത്തിറങ്ങിയിരുന്നു. പിന്നാലെ ഒളിവിൽ പോയി. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെച്ചൂച്ചിറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: wife who absconded after being released on bail in a case of killing her husband has been arrested