പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദ്ദനം; യുവാക്കളെ ചൊടിപ്പിച്ചത് വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്തത്

ശശിധരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദ്ദനം; യുവാക്കളെ ചൊടിപ്പിച്ചത് വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്തത്
dot image

തൃശ്ശൂര്‍: ചേലക്കരയില്‍ പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദ്ദനം. മദ്യലഹരിയില്‍ എത്തിയ യുവാക്കളാണ് ചേലക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ശശിധരനെ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വല്ലങ്ങിപ്പാറ സ്വദേശികളായ രതീഷ്, ശ്രീദത്ത് എന്നിവര്‍ ചേര്‍ന്നാണ് മെമ്പറെ മര്‍ദ്ദിച്ചത്. വാഹനത്തിന്റെ അമിതവേഗത ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ആക്രമണത്തില്‍ തുടയെല്ല് പൊട്ടി ശശിധരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീടിനടുത്തുള്ള റോഡ് സൈഡില്‍ നില്‍ക്കുമ്പോള്‍ ആണ് അമിതവേഗത്തില്‍ ബൈക്ക് വരുന്നത്. ബൈക്ക് ഇടിക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ശശിധരന്‍ നിലത്ത് വീണു. ഇത് ചോദ്യം ചെയ്യുന്നതിനിടയില്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവാക്കള്‍ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശശിധരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളായ ശ്രീകുട്ടനെയും രതീഷിനും വേണ്ടിയുള്ള പൊലീസ് അന്വേഷണം നടന്നുവരികയാണ്.

Content Highlights: Panchayat member brutally tortured at chelakkara

dot image
To advertise here,contact us
dot image