തൃശ്ശൂരിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് ബിജെപി മാർച്ച്

സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ സിപിഐഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ചാണ് ബിജെപി മാർച്ച്

dot image

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ സിപിഐഎം പ്രവർത്തകർ കരി ഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചുമായി ബിജെപി. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രദേശത്ത് ബിജെപി- സിപിഐഎം പ്രവർത്തകർ ഏറ്റുമുട്ടി. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കയാണ്.

തൃശൂരിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാര്‍ എംപിയുടെ ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ച് ചെരുപ്പ് മാല ഇട്ടിരുന്നു. സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ടർ പട്ടികയിൽ വ്യാപകക്രമക്കേട് നടത്തി വോട്ടർമാരെ ചേർത്തുവെന്നാണ് സിപിഐഎം, കോൺഗ്രസ് ആരോപണം. സുരേഷ് ഗോപിയുടെ കുടുംബവും, സുഹൃത്തുക്കളും ആർഎസ്എസ് നേതാവുമടക്കം വ്യാജവോട്ട് ചേർത്തെന്നാണ് ആരോപണം.

Content Highlights: BJP marches to CPIM district committee office in Thrissur

dot image
To advertise here,contact us
dot image