മഴയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി വൻനിക്ഷേപ പദ്ധതിയുമായി യുഎഇ; വേനൽചൂട് ഒഴിവാക്കുക ലക്ഷ്യം

പ്രതിവര്‍ഷം 900 മണിക്കൂറിലധികമാണ് ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്നത്

dot image

മഴയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി വൻനിക്ഷേപ പദ്ധതിയുമായി യുഎഇ ഭരണകുടം. ദശലക്ഷക്കണക്കിന് ദിര്‍ഹമാണ് ക്ലൗഡ് സീഡിംഗിനായി യുഎഇ ചെവഴിക്കുന്നത്. മഴ ലഭ്യതയില്‍ 15 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവ് ക്ലൗഡ് സീഡിംഗിലൂടെ ലഭിക്കുന്നുണ്ട്. വേനലില്‍ യുഎഇ ചുട്ടുപൊള്ളുമ്പോള്‍ മഴയുടെ ലഭ്യത ഉറപ്പാക്കാനുളള ശ്രമങ്ങളിലാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം.

പ്രതിവര്‍ഷം 900 മണിക്കൂറിലധികമാണ് ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ട് പറക്കുന്നത്. ഇതിന് മാത്രമായി നാല് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരാണ് ക്ലൗഡ് സീഡിംഗിന് നേതൃത്വം നല്‍കുന്നത്. ഇതിന് പുറമെ കാലാവസ്ഥാ റഡാറുകളുടെ വലിയൊരു ശൃംഖലയും കാലാവസ്ഥാ കേന്ദ്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

വിമാനങ്ങള്‍ ഒരു മണിക്കൂര്‍ പറക്കുന്നതിന് മാത്രം 29,000 ദിര്‍ഹമാണ് ചിലവ്. ഒരു വര്‍ഷം 900 മണിക്കൂറിലധികം ക്ലൗഡ് സീഡിംഗ് വിമാനങ്ങള്‍ പറക്കുന്നുണ്ട്. മഴമേഘങ്ങള്‍ രൂപപ്പെടുമ്പോഴാണ് സാധാരണ ക്ലൗഡ് സീഡിംഗ് നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയും മഴ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. ഈ വര്‍ഷം ഇതുവരെ 185 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് കാലാവസ്ഥാ കേന്ദ്രം നടത്തിയത്. കഴിഞ്ഞ മാസം മാത്രം 39 ക്ലൗഡ് സീഡിംഗുകള്‍ നടന്നിരുന്നു.

Content Highlights: Making rain: Inside UAE's cloud seeding mission

dot image
To advertise here,contact us
dot image