
താൻ ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ആളാണെന്ന് ജുവൽ മേരി. തന്റെ ഡിവോഴ്സ് ഒട്ടും സ്മൂത്ത് ആയിരുന്നില്ലെന്നും അതിന്റെ പിന്നാലെ നടന്ന് ഒരുപാട് കഷ്ട്ടപ്പെട്ടെന്നും നടി കൂട്ടിച്ചേർത്തു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജുവൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഞാൻ ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ആളാണ്…കാരണം എന്റെ ഡിവോഴ്സ് ഒട്ടും സ്മൂത്ത് ആയിരുന്നില്ല…ഞാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. മ്യൂച്വൽ ആയിട്ട് ഡിവോഴ്സ് കിട്ടാൻ മൂന്ന് നാല് വർഷം വേണ്ടി വന്നു. അതിന് ശേഷമാണ് തനിക്ക് ക്യാൻസർ ബാധിച്ചതെന്നും ജുവൽ പറഞ്ഞു.
'ഡോക്ടർ സ്കാൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പേടിച്ചു. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് മനസിലായി. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നിട്ട് നമുക്കൊരു ബയോപ്സി എടുക്കണമെന്ന് പറഞ്ഞു. എന്റെ കയ്യും കാലും മരവിച്ചു പോയി. ഭൂമിയിൽ നിന്ന് കാല് അനക്കാൻ പറ്റാത്ത അവസ്ഥ. രണ്ടാമത് റിസൾട്ട് വന്നപ്പോൾ പണികിട്ടിയെന്ന് മനസിലായി…പെട്ടെന്ന് തന്നെ സർജറി ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്തു. എന്നെ നോക്കാൻ ആരുമില്ല…എനിക്ക് ഞാൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് വന്നു. മരിക്കുമ്പോൾ മരിച്ചാൽ മതി അതുവരെ ഞാൻ ഫൈറ്റ് ചെയ്യുമെന്ന് തീരുമാനിച്ചു', ജുവൽ മേരി പറഞ്ഞു.
'സര്‍ജറിയ്ക്ക് ശേഷം തന്റെ ശബ്ദം മുഴുവന്‍ പോയി. ഇടത്തെ കൈ ദുര്‍ബലമായി, ആക്ടിവിറ്റിയൊന്നും നടക്കില്ലായിരുന്നു. ഫിസിയോയും തെറാപ്പിയും ഉണ്ടായിരുന്നു', ജുവൽ കൂട്ടിച്ചേർത്തു.
Content Highlights: Jewel Mary Opens up about her family life