
ദുബായ് എമിറേറ്റ്സ് റോഡിലെ അറ്റകുറ്റപണികള്‍ ഓഗസ്റ്റ് 25ന് പൂര്‍ത്തിയാകും. ഇതോടെ ഇപ്പോഴത്തെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. രണ്ട് മാസം മുമ്പാണ് എമിറേറ്റ്സ് റോഡിലെ അറ്റകുറ്റപ്പണി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആരംഭിച്ചത്. 14 കിലോമീറ്റര്‍ ദൂരത്തിലാണ് റീടാറിംഗ് പുരോഗമിക്കുന്നത്.
വാഹനയാത്രികര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ഘട്ടം ഘട്ടമായിട്ടാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതെന്ന് ആര്‍ടിഎ അറിയിച്ചു. ഒരേസമയം ഒരു വശത്ത് മാത്രമാണ് ടാറിംഗ് നടക്കുക. എങ്കിലും നിർമാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 15ന് ഹൈവേയും ഇരുവശങ്ങളും ഗതാഗതത്തിനായി തുറന്ന് നല്‍കാനാണ് തീരുമാനം. അറ്റകുറ്റപ്പണിയുടെ ഭാഗമായി എമിറേറ്റ്സ് റോഡില്‍ പല ഭാഗത്തും ചില ദിവസങ്ങളില്‍ ഗതാഗതം വഴി തിരിച്ചുവിട്ടിരുന്നു.
Content Highlights: Emirates Road Repair Work Nears Completion