ചികിത്സാ ബില്ല് അടയ്ക്കാന്‍ കഴിയാതിരുന്ന യുവാവിന് റിപ്പോർട്ടർ ഇടപെടലിലൂടെ ആശ്വാസം

മരുന്നും വെന്റിലേറ്റര്‍ ചെലവും സഹിതം 90,000 രൂപയായിരുന്നു ബില്‍. നിര്‍ധനരായ കുടുംബത്തിന് ഈ പണം കണ്ടെത്താനായില്ല.

dot image

കോഴിക്കോട്: ചികിത്സാ ബില്ല് അടയ്ക്കാന്‍ കഴിയാതിരുന്ന യുവാവിന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇടപെടലിലൂടെ ആശ്വാസം. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വൃക്കരോഗിയായ കുന്നമംഗലം സ്വദേശി രജീഷിനെ ഡിസ്ചാര്‍ജ് ചെയ്തിരുന്നെങ്കിലും ബില്ലടയ്ക്കാന്‍ പണമില്ലാതിരുന്നതിനാല്‍ ആശുപത്രി വിടാന്‍ കഴിഞ്ഞില്ല. റിപ്പോര്‍ട്ടര്‍ ടിവി ഇടപെട്ടതോടെ പകുതിയിലധികം തുക ആശുപത്രി വിട്ടുനല്‍കി. ബാക്കി തുക സാമൂഹ്യപ്രവര്‍ത്തകര്‍ അടയ്ക്കുകയായിരുന്നു.

കുന്നമംഗലം പിലാശേരി സ്വദേശിയായ രജീഷിനെ കഴിഞ്ഞ മാസം 28-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുദിവസത്തോളം വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു. മരുന്നും വെന്റിലേറ്റര്‍ ചെലവും സഹിതം 90,000 രൂപയായിരുന്നു ബില്‍. നിര്‍ധനരായ കുടുംബത്തിന് ഈ പണം കണ്ടെത്താനായില്ല.

റിപ്പോര്‍ട്ടര്‍ ടി വി ഇടപെട്ടതോടെ ഇഖ്‌റ ആശുപത്രി മാനേജ്‌മെന്റ് ചികിത്സാച്ചെലവ് വേണ്ടെന്നുവെച്ചു. ബാക്കിയുളള പണം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന്‍ മുന്‍കയ്യെടുത്ത് അടച്ചു. ജീവധാര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കായണ്ണയുടെ ഇടപെടലും നിര്‍ണായകമായി. വൃക്ക മാറ്റിവയ്ക്കണമെങ്കില്‍ ലക്ഷങ്ങള്‍ ചിലവുണ്ട്. രജീഷിന്റെ സഹോദരി വൃക്ക നല്‍കാന്‍ തയ്യാറാണ്. നിര്‍ധന കുടുംബമാണ് ഇവരുടേത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇടപെടലിന് കുടുംബം നന്ദി പറഞ്ഞു.

Content Highlights: Reporter Impact: Relief for young man who couldn't pay medical bills in kozhikkode

dot image
To advertise here,contact us
dot image