
ഓവലില്‍ മുഹമ്മദ് സിറാജ് പുറത്തെടുത്ത പോരാട്ടവീര്യം കപില്‍ ദേവിനെ ഓര്‍മ്മിപ്പിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ്.
നമ്മുടെ താരങ്ങള്‍ കളിച്ച രീതി അതിശയകരമായിരുന്നു. മുഹമ്മദ് സിറാജിന്റെ പ്രകടനം എന്നെ കപില്‍ ദേവിനെ ഓര്‍മ്മിപ്പിച്ചു. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി പക്വതയുള്ളതായിരുന്നു. അദ്ദേഹം ആദ്യമായി ഒരു ക്യാപ്റ്റനാവുകയാണെന്ന് തോന്നിയതേ ഇല്ല, ഗിൽ വ്യക്തിഗത മികവും പുലർത്തി.' യോഗ്‌രാജ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നാലു സെഞ്ചുറി ഉള്‍പ്പെടെ 754 റണ്‍സടിച്ചാണ് ഗില്‍ പരമ്പരയുടെ താരമായത്. 23 വിക്കറ്റുമായി മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്നു. ഇന്ത്യയ്ക്ക് പരമ്പര നേടിക്കൊടുക്കുന്ന ഓവൽ ടെസ്റ്റിലെ താരവും സിറാജായിരുന്നു. അഞ്ച് ടെസ്റ്റുകളിലും കൂടി കളിച്ച് 183.3 ഓവറുകള്‍, അഥവാ ആയിരത്തിലേറെ പന്തുകളാണ് സിറാജ് എറിഞ്ഞത്.
Content Highlights:'Siraj reminded me of Kapil Dev with his fighting spirit'; Yograj Singh praised