അനിരുദ്ധിൻ്റെ മ്യൂസിക്, അൻപറിവ് മാസ്റ്റേഴ്സിൻ്റെ ആക്ഷൻ, LCU ഷോർട്ട് ഫിലിം ഒരുങ്ങുന്നത് വമ്പൻ സെറ്റപ്പിൽ: നരേൻ

'ചാപ്റ്റർ സീറോ' എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്

dot image

ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമകൾക്ക് വലിയ ആരാധകരാണുള്ളത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എൽസിയു) എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ലോകേഷ് സിനിമകളുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കാറുണ്ട്. ഈ യൂണിവേഴ്‌സിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രത്തിൻ്റെ അപ്ഡേറ്റ് നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഈ ഷോർട്ട് ഫിലിമിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ നരേൻ.

എൽസിയുവിന്റെ ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ സെറ്റിൽ ചെല്ലുന്ന സമയത്ത് അത് ഷൂട്ട് ചെയ്യാൻ ഒരുക്കിയ തയ്യാറെടുപ്പുകൾ കണ്ടു അത്ഭുതപ്പെട്ടു പോയെന്ന് നരേൻ പറഞ്ഞു. അനിരുദ്ധ്, അൻപറിവ് മാസ്റ്റേഴ്സ് അടക്കം വർക്ക് ചെയ്ത ഒരു വമ്പൻ പരിപാടിയാണ് ആ ഷോർട്ട് ഫിലിം എന്നും നരേൻ കൂട്ടിച്ചേർത്തു. 'ലൊക്കേഷനിൽ ചെന്നപ്പോൾ ഷോർട്ട് ഫിലിം പോലെയല്ല തോന്നിയത്. അഞ്ച്-ആറ് കാരാവാനും വലിയ പ്രൊഡക്ഷനും ഒക്കെ ആയിരുന്നു ഉണ്ടായിരുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ഒക്കെ ഉണ്ടായിരുന്നു സെറ്റിൽ. അനിരുദ്ധ് ആണ് ആ ഷോർട്ട് ഫിലിമിനായി മ്യൂസിക് ചെയ്തത്. 10 - 15 മിനിറ്റ് നേരത്തെ ഷോർട്ട് ഫിലിമിനാണ് ഈ തയ്യാറെടുപ്പുകൾ', നരേൻ പറഞ്ഞു.

ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ലോകേഷ് തന്നെയാണ് 10 മിനിറ്റ് ദൈർഘ്യം വരുന്ന ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിക്രം, ദില്ലി, റോളക്സ്, അമർ, സന്ദാനം, ലിയോ തുടങ്ങിയ എൽസിയുവിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഇതിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. 2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ടത്. പിന്നീട് വിക്രം, ലിയോ എന്നീ സിനിമകളും എൽസിയുവിന്റെ ഭാഗമായി പുറത്തിറങ്ങി. കൈതി 2 , റോളക്‌സിന്റെ സിനിമ, വിക്രം 3 തുടങ്ങിയ സിനിമകളും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

Content Hightights: Narein about LCU short film

dot image
To advertise here,contact us
dot image