കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടിവിപി ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയുണ്ടായത്

dot image

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ നിലനിര്‍ത്തി യുഡിഎസ്എഫ്. എല്ലാ ജനറല്‍ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ് ചെയര്‍പേഴ്‌സണ്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയാണ് ഷിഫാന. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എംഎസ്എഫിന് ഒരു ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നത്.

സെഞ്ച്വറി ഭൂരിപക്ഷത്തിന്റെ ചരിത്ര വിജയമാണ് എംഎസ്എഫ്-കെഎസ്‌യു സഖ്യം നേടിയത്. ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎസ്എഫ് പ്രതിനിധികള്‍ വിജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. 45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടിവിപി ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയുണ്ടായത്.

അഞ്ച് ജനറല്‍ സീറ്റില്‍ നാലെണ്ണത്തില്‍ എംഎസ്എഫും ഒരു സീറ്റില്‍ കെഎസ്‌യുവും വിജയിച്ചു. ജനറല്‍ സെക്രട്ടറിയായി എംഎസ്എഫിന്റെ സൂഫിയാന്‍ വില്ലന്‍, വൈസ് ചെയര്‍മാനായി എംഎസ്എഫിന്റെ മുഹമ്മദ് ഇര്‍ഫാന്‍ എസി, വൈസ് ചെയര്‍മാന്‍ ലേഡിയായി എംഎസ്എഫിന്റെ നാഫിയ ബിറ, ജോയിന്റ് സെക്രട്ടറിയായി കെഎസ്‌യുവിന്റെ അനുഷ റോബിയും തെരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Calicut University Union election MSF won 4 seats and KSU won 1

dot image
To advertise here,contact us
dot image