പാലായിൽ നിന്ന് വേലിക്കകത്ത് വീട്ടിലേക്ക്... സുകുമാരനെത്തി പ്രിയ സഖാവിന് അവസാനമായി റെഡ് സല്യൂട്ട് നൽകാൻ

സുകുമാരനെ കണ്ടതോടെ പ്രവര്‍ത്തകര്‍ ആവേശത്തോടെ വീണ്ടും ഉറക്കെ വിളിച്ചു കണ്ണേ…കരളേ വി എസ്സേ…

dot image

ആലപ്പുഴ: ഒരു സമര നൂറ്റാണ്ടിൻ്റെ അന്ത്യം കുറിച്ച് കൊണ്ട് ജനനായകൻ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ ഒരിക്കലും ഉണരാത്ത നിദ്രയിലായിരുന്നു. വീട്ടിനുള്ളിൽ നിന്നു തുടങ്ങി ദേശീയ പാതയിൽ വരെ പതിനായിരങ്ങൾ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. അതിനടിയിലാണ് ആ വീട്ടിലേക്ക് തളര്‍ന്ന ശരീരവും എന്നാല്‍ ഒട്ടും തളരാത്ത മനസുമായി ആ മനുഷ്യന്‍ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാനായി നടന്നു കയറിയത്. ചെങ്കൊടിയും കരിങ്കൊടിയും ചേര്‍ത്ത് പിടിച്ച് പാലായില്‍ നിന്ന് കാല്‍നടയായാണ് സുകുമാരൻ വി എസിനെ കാണാനെത്തിയത്. . സുകുമാരനെ കണ്ടതോടെ പ്രവര്‍ത്തകര്‍ ആവേശത്തോടെ വീണ്ടും ഉറക്കെ വിളിച്ചു കണ്ണേ…കരളേ വി എസ്സേ…പലരും ആ കാഴ്ച ആശ്ചര്യത്തോടെയായിരുന്നു നോക്കി നിന്നത്. എന്നാല്‍ അതൊന്നും കൂസാതെ കയ്യിലെ കാലന്‍ കുട കുത്തി അയാള്‍ ആ പടി കയറി ജനനായകനെ അവസാനമായി കണ്ടു. വി എസിനെ പറ്റി പറയാന്‍ തുടങ്ങുമ്പോഴെല്ലാം അയാള്‍ വിതുമ്പുന്നുണ്ടായിരുന്നു.

Content Highlights- Pala to Alappuzha Sukumaran to give a final red salute to V S Achuthanandan

dot image
To advertise here,contact us
dot image