സര്‍ക്കാര്‍ ആശുപത്രികളിലെ ദുരവസ്ഥയില്‍ അടിയന്തര നടപടി വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ആരോഗ്യ വകുപ്പിന്റെ ഫലപ്രദമായ ഭരണ നിര്‍വ്വഹണത്തിനായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു

dot image

കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ആരോഗ്യ വകുപ്പിന്റെ ഫലപ്രദമായ ഭരണ നിര്‍വ്വഹണത്തിനായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

പ്രാഥമിക ആരോഗ്യകേന്ദ്രം മുതലുള്ള ആശുപത്രികളില്‍ അടിസ്ഥാന സൗകര്യവും ഉപകരണങ്ങളും ശുചിത്വവും ഉറപ്പുവരുത്താന്‍ നടപടിയെടുക്കണമെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യരംഗത്ത് കാര്യക്ഷമമായി ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കണമെന്നും ഹർജിയിൽ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുള്ള അപകട മരണവും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരിസിന്റെ ആരോപണവും പൊതുതാല്‍പര്യ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.

ആരോഗ്യവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുള്ള അപകട മരണത്തിന് കാരണമെന്ന് ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാനത്തെ ആശുപത്രിയില്‍ ആവശ്യത്തിന് സര്‍ജറി ഉപകരണങ്ങള്‍ ഇല്ലാത്ത ദുരവസ്ഥയുണ്ടെന്നും ഹർജിയിൽ പറയുന്നു. ഹര്‍ജിയില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും എതിര്‍കക്ഷികളാണ്. പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

Content Highlights : Urgent action is needed in the dire condition of government hospitals; Public interest litigation filed in the High Court

dot image
To advertise here,contact us
dot image