ഓണത്തിന് ആടിപ്പാടാനുള്ള പാട്ടെത്തിയിട്ടുണ്ടേ; 'സാഹസം' ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ഓണക്കാലത്ത് യുവാക്കള്‍ക്കിടയിലും കോളേജ് കാമ്പസുകളിലും തരംഗമായി മാറും എന്ന തരത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്

dot image

'ട്വന്റി വണ്‍ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിലെ ആദ്യ ഗാനം പുറത്ത്. വിനായക് ശശികുമാര്റിൻറെ വരികൾക്ക് ബിബിന്‍ അശോക് ഈണം നല്‍കിയ 'ഓണം മൂഡ്' എന്ന ഗാനം ആലപിച്ചത് ഫെജോയാണ്. 'ട്വന്റി വണ്‍ ഗ്രാംസ്', 'ഫീനിക്‌സ്' എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച റിനിഷ് കെ എന്‍ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മ്മിച്ചത്.

സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ''സരിഗമാ ' ആണ് ചിത്രത്തിന്റെ ഓഡിയോ/മ്യൂസിക് അവകാശം നേടിയത്. ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് 'ഓണം മൂഡ്' എന്ന ഗാനത്തിന്റെ ഹൈലൈറ്റ്.

ഓണക്കാലത്ത് യുവാക്കള്‍ക്കിടയിലും കോളേജ് കാമ്പസുകളിലും തരംഗമായി മാറും എന്ന തരത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. റംസാന്‍, ഗൗരി കിഷന്‍ എന്നിവരുടെ തകര്‍പ്പന്‍ ഡാന്‍സ് ആണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവര്‍ക്കൊപ്പം ശബരീഷ് വര്‍മ്മ, ജീവ ജോസഫ്, നരെയ്ന്‍, ഭഗത് മാനുവല്‍ തുടങ്ങി ചിത്രത്തിലെ ഒട്ടേറെ താരങ്ങള്‍ ചുവടു വെക്കുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തില്‍ ഓണം സീസണില്‍ ചിത്രം തിയറ്ററുകളിലെത്തും എന്നാണ് സൂചന. തമാശയും ആക്ഷനും കോര്‍ത്തിണക്കി അഡ്വെഞ്ചര്‍ മൂഡില്‍ കഥ അവതരിപ്പിക്കുന്ന സാഹസത്തില്‍ റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് ഷിനോജ് ഒടണ്ടയില്‍, രഞ്ജിത് ഭാസ്‌കരന്‍ എന്നിവരാണ്.

ഛായാഗ്രഹണം- ആല്‍ബി, സംഗീതം- ബിബിന്‍ അശോക്, എഡിറ്റര്‍- കിരണ്‍ ദാസ്, തിരക്കഥ, സംഭാഷണം - ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ ദയകുമാര്‍, വരികള്‍- വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, ആര്‍ട്- സുനില്‍ കുമാരന്‍, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സംഘട്ടനം- ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടര്‍- നിധീഷ് നമ്പ്യാര്‍, സ്റ്റില്‌സ്- ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ- ശബരി.

Content Highlight; First Song from the Film Sahasam Released

dot image
To advertise here,contact us
dot image