ഈ അരി ഉപയോഗിക്കൂ... ഗുണങ്ങൾ ചെറുതല്ലെന്ന് പഠനം

അരികൾ തമ്മിലുള്ള ആരോഗ്യപരമായുള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്ന് നോക്കാം

dot image

ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് കേരളീയരുടെ പ്രധാന ഭക്ഷണമാണ് ചോറ്, അല്ലെങ്കിൽ അരി കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ. ചോറ്, പുട്ട്, ദോശ, ഇഡ്ഡലി തുടങ്ങി കേരളീയരുടെ ഭക്ഷണത്തിൽ പല രൂപത്തിലാണ് അരിയുടെ സാന്നിധ്യം. ലോകത്ത് പലതരം അരികൾ ലഭ്യമാണ്. കേരളത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ട് തരം അരികളാണ് വെള്ള അരിയും, തവിട്ട് അരിയും. ഇവയ്ക്ക് വ്യത്യസ്ത ഗുണങ്ങളും, വ്യത്യസ്ത രുചിയുമാണെന്ന് അറിയാമല്ലോ. എന്നാൽ ഇവ തമ്മിൽ ആരോഗ്യപരമായുള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്ന് നോക്കാം.

പ്രധാന വ്യത്യാസം

നെല്ല് വേവിച്ച് കുത്തിയാണ് അരി ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ അരിയിൽ നിന്ന് ചില പോഷകങ്ങൾ നഷ്ടമാകാറുണ്ട്. അരി കുത്തുമ്പോൾ കുറവ് പോഷകങ്ങൾ നഷ്ടപ്പെടുന്നത് പൊതുവിൽ തവിട്ട് അരിയിലാണ്. ഇതിൽ നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടാകും. വെളുത്ത അരിയിൽ നിന്ന് ഇവയെല്ലാം നീക്കം ചെയ്യപ്പെടുകയാണ് പതിവ്. ഇതിൽ പ്രധാനമായും എൻഡോസ്‌പേം എന്ന അന്നജം മാത്രമാണ് അവശേഷിക്കാറ്.

തവിട്ട് നിറമുള്ള അരി ധാതുക്കളും, വിറ്റാമിനുകളും, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവയാലും സമ്പുഷ്ടമാണ്. ഒരു കപ്പ് വേവിച്ച തവിട്ട് അരിയിൽ ഏകദേശം 3.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ടാകും, എന്നാൽ വെളുത്ത അരിയിൽ ഇത് 0.6 ഗ്രാം മാത്രമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിനും തവിട്ട് അരി സഹായിക്കുന്നു. തവിട്ട് അരിയിൽ ​ഗ്ലൈസെമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാൻ കാരണമാവില്ല. ഇത് പ്രമേഹവും ശരീരഭാരവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

എന്നാൽ വെളുത്ത അരിയിലെ ഗ്ലൈസെമിക് സൂചിക കൂടുതലായതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യതയും കൂടുതലാണ്. വെളുത്ത അരിയുടെ ഉപയോഗം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

രുചി, ദഹനം

വെളുത്ത അരി വളരെ പെട്ടെന്ന് നന്നായി വേവുന്നവയാണ്. ചവച്ചിറക്കാനും എളുപ്പമാണ്. അതുകൊണ്ട് തന്നെ കുട്ടികളും, പ്രായമായവരും അധികവും വെളുത്ത അരി ഇഷ്ടപ്പെടാറുണ്ട്. തവിട്ട് അരിയ്ക്ക് കൂടുതല്‍ വേവ് ആവശ്യമാണ്. കൂടാതെ അൽപം കട്ടിയുമുണ്ട്. തവിട്ട് അരി ആദ്യം നന്നായി വേവിച്ച് ഉപയോഗിക്കുന്നത് ഇത് ശീലമാകാനുള്ള സമയത്തെ ബുദ്ധിമുട്ടിനെ മറികടക്കാൻ സഹായിക്കുന്നു.

Content Highlight; White vs Brown Rice: What's Healthier?

dot image
To advertise here,contact us
dot image