
മസ്‌കറ്റ് ഗവര്‍ണേറ്റിലെ മൗഷർ വിലായേത്തിൽ മനുഷ്യക്കടത്ത്, സ്ത്രീകളെ വേശ്യവൃത്തിക്ക് നിർബന്ധിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തു. റോയൽ ഒമാൻ പൊലീസ് അവരുടെ ഔദ്യോഗിക അറിയിപ്പിലൂടെയാണ് അറസ്റ്റിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഡയറക്ടർ ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്, ബൗഷറിലെ സ്‌പെഷൽ ടാസ്‌ക് പൊലീസ് യൂണിറ്റുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. ബംഗ്ലാദേശികളായ സ്ത്രീകളെയാണ് പ്രതികൾ പ്രധാനമായും മനുഷ്യക്കടത്തിന് വിധേയരാക്കാൻ ശ്രമിച്ചത്. പ്രതികൾ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പൊലീസ് കണ്ടെത്തി.
ബംഗ്ലാദേശ്, തായ്ലാന്‍ഡ്, ലാവോസ് എന്നീ രാജ്യക്കാരായ ആറ് സ്ത്രീകൾ പ്രതികളുടെ സ്ഥലത്ത് താമസിക്കുന്നതായും ധാർമ്മികതക്കും പൊതു മര്യാദക്കും വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതായും കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ
നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും ആർ ഒ പി സ്ഥിരീകരിച്ചു.
Content Highlight; three Bangladeshi Expats Held in Moscow for Human Trafficking