പ്രസ്ഥാനവുമായി ബന്ധം ഉപേക്ഷിച്ചതിന് ഭ്രഷ്ട്; കുടുംബനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

പ്രസ്ഥാനവുമായി ബന്ധം അവസാനിപ്പിച്ചതിന് കൊരൂര്‍ ത്വരീഖത്ത് സഹോദരിമാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന ആരോപണം ചര്‍ച്ചയാവുന്നതിനിടെയാണ് പുതിയ സംഭവം

dot image

കോഴിക്കോട്: പ്രസ്ഥാനവുമായി ബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഭ്രഷ്ട് കല്‍പ്പിച്ചെന്നാരോപിച്ച് കുടുംബനാഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.
വയനാട് സ്വദേശി മുജീബ് (42) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഭാര്യയെയും മക്കളെയും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തി എന്നാരോപിച്ചാണ് ആത്മഹത്യ ശ്രമം. കൊടുവള്ളികേന്ദ്രീകരിച്ചുള്ള കൊരൂര്‍ ത്വരീഖത്ത് നേതൃത്വത്തിന് എതിരെയാണ് ആരോപണം. ഭാര്യയെയും മക്കളേയും കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ലെന്നും മുജീബ് പറയുന്നു. മുജീബിനെ കീഴ്‌ശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത ഡോസില്‍ മരുന്ന് കഴിച്ചായിരുന്നു ആത്മഹത്യ ശ്രമം.

പ്രസ്ഥാനവുമായി ബന്ധം അവസാനിപ്പിച്ചതിന് കൊരൂര്‍ ത്വരീഖത്ത് സഹോദരിമാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന ആരോപണം ചര്‍ച്ചയാവുന്നതിനിടെയാണ് കുടുംബനാഥന്റെ ആത്മഹത്യശ്രമം. കിഴിശ്ശേരി സ്വദേശികളായ കല്ലന്‍വീട്ടില്‍ ലുബ്‌ന, ഷിബ് ല എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരകളാകുന്നതായി കാണിച്ച് ലുബ്‌നയും ഷിബ്‌ലയും ലുബ്‌നയുടെ ഭര്‍ത്താവ് വയനാട് സ്വദേശി റിയാസും മലപ്പുറം, വയനാട് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കൊണ്ടോട്ടി ഡിവൈഎസ്പിക്കും പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്കും അയച്ചിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Excommunicated for renouncing ties with the movement

dot image
To advertise here,contact us
dot image