

തിരുവനന്തപുരം: പിടിപി നഗര്‍ ജല ശുദ്ധീകരണ ശാലയിലെ പമ്പ് തകരാറിലായതോടെ തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും. നാളെ രാത്രി വരെയായിരിക്കും ജലവിതരണം മുടങ്ങുക. ഇന്ന് രാത്രി എട്ടുമണി മുതല്‍ നാളെ രാത്രി പത്ത് മണിവരെ ജലവിതരണം മുടങ്ങും. തിരുമല, കരമന പരിധിയിലെ 34 ഇടങ്ങളിലാണ് ജലവിതരണം തടസപ്പെടുക.
പിടിപി നഗര്‍, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിടി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗര്‍, ശാസ്താനഗര്‍, കുഞ്ചാലുംമൂട്, മുടവന്‍മുഗള്‍, കരമന, നെടുംകാട്, കാലടി, നീറമണ്‍കര, മരുതൂര്‍കടവ്, മേലാറന്നൂര്‍, കൈമനം, കിളളിപ്പാലം എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക.
Content Highlights: water supply to be disrupted in theTrivandrum till tomorrow night