ലക്ഷത്തോടടുത്ത് സ്വര്‍ണവില; ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമോ?

സ്വര്‍ണവിലയ്ക്ക് ഇനിയൊരു തിരിച്ചിറക്കം ഉണ്ടാവില്ലേ? സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി, സ്വര്‍ണം വാങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ലക്ഷത്തോടടുത്ത് സ്വര്‍ണവില; ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമോ?
dot image

കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. രണ്ട് ദിവസമായി വില കൂടിത്തന്നെയാണ് കാണുന്നത്. വിപണിവില ഒരു ലക്ഷത്തിലേക്കെത്താന്‍ ഇനി അധികം താമസമുണ്ടാവില്ല എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. അന്താരാഷ്ട്ര വിപണിയിലും വില വര്‍ധിച്ചുതന്നെയാണിരിക്കുന്നത്. രൂപയുടെ മൂല്യമിടിവും തിരിച്ചടിയാണ്. 1,120 രൂപ കൂടി വര്‍ധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ലക്ഷത്തിലെത്തും.

Gold,gold rate, kerala Gold Rate

ഇന്നത്തെ സ്വര്‍ണവില

ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 98,880 രൂപയും ഗ്രാമിന് 12,360 രൂപയുമാണ് . 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 81,800 രൂപയും ഗ്രാമിന് 10225 രൂപയുമാണ് ഇന്നത്തെവില. ഇന്നലത്തേതിനേക്കാള്‍ 200 രൂപയുടെ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയുടെ വില ഇന്നും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയും ആയിരുന്ന വെള്ളി വില ഇന്ന് ഒരു ഗ്രാമിന് 212 രൂപയും 10 ഗ്രാമിന് 2120 രൂപയുമായിട്ടുണ്ട്. അതേസമയം ഇന്ന് 4335 രൂപയാണ് സ്വര്‍ണത്തിന് ഗ്ലോബര്‍ പ്രെസ് വരുന്നത്. ഔണ്‍സിന് 33 ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്.

Gold,gold rate, kerala Gold Rate

ഡിസംബര്‍ മാസത്തെ സ്വര്‍ണവില ഇങ്ങനെ

Gold,gold rate, kerala Gold Rate
  • ഡിസംബര്‍ 1- 95,680
  • ഡിസംബര്‍ 2- 95,480 (രാവിലെ)
    ഡിസംബര്‍ 2- 95,240 (വൈകുന്നേരം)
  • ഡിസംബര്‍ 3- 95,760
  • ഡിസംബര്‍ 4- 95,600 (രാവിലെ)
    ഡിസംബര്‍ 4- 95,080 (വൈകുന്നേരം)
  • ഡിസംബര്‍ 5- 95,280 (രാവിലെ)
    ഡിസംബര്‍ 5- 95,840 (വൈകുന്നേരം)
  • ഡിസംബര്‍ 6- 95,440
  • ഡിസംബര്‍ 7- 95,440
  • ഡിസംബര്‍ 8- 95,640
  • ഡിസംബര്‍ 9 രാവിലെ
    22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ
    18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപ
    ഉച്ചകഴിഞ്ഞ്
    22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ
    18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
  • ഡിസംബര്‍ 10
    22 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 95560
    18 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
  • ഡിസംബര്‍ 11
    22 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,480
    18 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
  • ഡിസംബര്‍ 12
    22 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,400
    18 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
  • ഡിസംബര്‍ 13
    22 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,200
    18 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
  • ഡിസംബര്‍ 14
    22 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,200
    18 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
  • ഡിസംബര്‍ 15
    22 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,800
    18 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
  • ഡിസംബര്‍ 16
    22 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,160
    18 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200
  • ഡിസംബര്‍ 17
    22 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,880
    18 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സ്വര്‍ണം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആദ്യം തന്നെ എന്ത് ആവശ്യത്തിനാണ് വാങ്ങുന്നതെന്ന് അറിഞ്ഞിരിക്കണം. ഭാവിയിലേക്കുള്ള സമ്പാദ്യം എന്ന രീതിയിലാണെങ്കില്‍ കോയിനുകള്‍, ബാര്‍, ഇടിഎഫ് എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആഭരണത്തിനും മറ്റ് ചടങ്ങുകള്‍ക്കും വേണ്ടിയാണെങ്കില്‍ 22 മുതല്‍ 9 വരെ കാരറ്റിലെ സ്വര്‍ണം തിരഞ്ഞെടുക്കാം. 22 കാരറ്റിന്റെ വിലയാണ് സാധാരണയായി ജ്വലറികള്‍ പ്രദര്‍ശിപ്പിക്കാറുള്ളത്. 22 കാരറ്റിന് താഴെയുള്ള സ്വര്‍ണത്തില്‍ ആഭരണം മാത്രമേ ലഭിക്കുകയുള്ളൂ. താഴ്ന്ന കാരറ്റ് സ്വര്‍ണത്തിന് ഉയര്‍ന്ന പണിക്കൂലിയും ആഭരണം മറിച്ച് വില്‍ക്കുമ്പോള്‍ വലിയ നഷ്ടവും ഉണ്ടാകുമെന്ന് ശ്രദ്ധിക്കണം.

Content Highlights: kerala Gold price nears lakhs; Gold price in Kerala continues to rise

dot image
To advertise here,contact us
dot image