

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി 20 ഉപേക്ഷിച്ചു. മൂടൽമഞ്ഞു മൂലം ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ അഞ്ചാമത്തേയും അവസാനത്തെയും മത്സരം ഇരുടീമുകൾക്കും നിർണായകമാകും. നിലവിൽ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ 2-1 ന് ഇന്ത്യ മുന്നിലാണ്. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരം പ്രോട്ടീസ് ജയിച്ചു.
നേരത്തെ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് നാലാം ടി 20 യിൽ കളിക്കില്ലെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെ ഓപ്പണർ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിന് അവസരമൊരുങ്ങിയെങ്കിലും മത്സരം നടക്കാത്തതിനാൽ നഷ്ടമായി.
അതേ സമയം അടുത്ത മത്സരത്തിൽ ഗില്ലിന് പകരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. ഓപ്പണർ റോളിൽ നന്നായി തിളങ്ങിയിരുന്ന സഞ്ജുവിനെ ഗിൽ വന്നതോടെയാണ് മധ്യനിരയിലേക്ക് മാറ്റിയത്. ശേഷം ടീമിൽ നിന്നും സഞ്ജു പുറത്തായി.
ഏഷ്യ കപ്പിലും ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓപണർ റോളിൽ ഗിൽ എത്തിയെങ്കിലും തിളങ്ങാനായിരുന്നില്ല. ഗില്ലിന്റെ ഫോമിൽ വിമർശനം ഉയരുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
Content Highlights:sanju in , gill out; match abandoned; india vs southafrica