ഡോ. ഹാരിസിൻ്റേത് പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശം; എംവി ഗോവിന്ദന്‍

'ലോകോത്തരമായി പ്രവര്‍ത്തിക്കുന്ന ആതുരശുശ്രൂഷ മേഖലയാകെ നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടുകളില്‍ നിന്ന് പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും പിന്‍തിരിയണം'- എംവി ഗോവിന്ദന്‍ പറഞ്ഞു.

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ പരോക്ഷമായി വിമര്‍ശിച്ചുളള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രി വിമര്‍ശന ഭാഷയില്‍ തന്നെയാണ് പ്രതികരിച്ചതെന്നും അതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതുപോലെ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ആവുമ്പോഴാണ് വിമര്‍ശിക്കേണ്ടിവരുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ആയുധം നൽകിയിട്ട് സമരം വേണ്ടെന്നു പറയുന്നതിൽ കാര്യമില്ലല്ലോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു. സമരങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെപ്പോലും ബാധിക്കുമെന്നും സമരങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കരുതെന്നും സമരക്കാർ പിന്മാറാണമെന്നും നേരത്തെ ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചിരുന്നു.

'നൂറുകണക്കിന് ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഉള്‍പ്പെടെയുളള സംവിധാനങ്ങളുളള സംസ്ഥാനത്തിനകത്ത് എവിടെയെങ്കിലും ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാകാതിരിക്കില്ല. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അത് പരിഹരിക്കാനാവശ്യമായ നടപടികളെടുക്കും. ആ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തു. ലോകത്തെയും ഇന്ത്യയിലെയും മികച്ച ആതുരശുശ്രൂഷ മേഖലയാണ് കേരളം. കൊവിഡ് ഉള്‍പ്പെടെയുളള വിഷയത്തില്‍ ലോകം മുഴുവന്‍ പ്രശംസിച്ച സംസ്ഥാനമാണ് കേരളം. ഇവിടെ എവിടെയെങ്കിലും ചെറിയൊരു പ്രശ്‌നമുണ്ടാകുമ്പോഴേക്ക് അത് പര്‍വതീകരിച്ച് പറയുന്ന പ്രത്യേക മാനസികാവസ്ഥയെ എന്താണ് പറയേണ്ടത്? പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശം ലഭിച്ചപ്പോള്‍ അവരത് ഉപയോഗിച്ചു. ലോകോത്തരമായി പ്രവര്‍ത്തിക്കുന്ന ആതുരശുശ്രൂഷ മേഖലയാകെ നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ അതിനെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടുകളില്‍ നിന്ന് പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും പിന്‍തിരിയണം'- എംവി ഗോവിന്ദന്‍ പറഞ്ഞു.

ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.  ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ്. അത്തരം ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് ഇടയായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ നടന്ന അവലോകന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Content Highlights: mv govindan about cm pinarayi vijayan criticism on dr haris chirackal remarks

dot image
To advertise here,contact us
dot image