
കാസർകോട്: കാസർകോട് കറന്തക്കാടിൽ കാറിന്റെ മുകളിൽ ഇരുന്ന് അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉളിയത്തടുക്ക മജർ സ്വദേശി ഉബൈദ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. റിപ്പോർട്ടർ ടിവിയുടെ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
വിഷയത്തിൽ മന്ത്രി ഇടുപെടൽ നടത്തുകയും അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കാറിൻ്റെ ഡിക്കിയുടെ മുകളിലിരുന്നാണ് ഇന്നലെ രാത്രിയിൽ യുവാവ് അഭ്യാസപ്രകടനം നടത്തിയത്.
യുവാവ് അഭ്യാസപ്രകടനം നടത്തിയ വാഹനത്തിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രാക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
അപകട യാത്ര നടത്തിയ യുവാവിനെ പറ്റിയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട് എംവിഡി അന്വേഷണം നടത്തുന്നതിനിടെയാണ് ഉബൈദ് പൊലീസ് കസ്റ്റഡിയിലായത്.
content highlights:Reporter Impact:Young man in custody for performing acrobatics while sitting on top of a car