ഇതേ സ്ഥലത്ത് വെച്ച് ഞങ്ങളുടെ ബസും അപകടത്തിൽപ്പെട്ടിട്ടുണ്ട്: ഷൈനിൻ്റെ അപകടത്തിൽ പ്രതികരിച്ച് സ്നേഹ ശ്രീകുമാർ

സേലത്ത് വെച്ചാണ് ഇന്ന് പുലര്‍ച്ചെ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്

dot image

കൊച്ചി: നടൻ ഷൈ ടോം ചാക്കോയുടെ പിതാവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി സ്നേഹ ശ്രീകുമാർ. ഷൈനും കുടുംബവും അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് തന്നെ തനിക്കും അപകടം ഉണ്ടായിട്ടുണ്ടെന്ന് സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.

പണ്ട് ഛായാമുഖി നാടകം കഴിഞ്ഞു ബെംഗളൂരിൽനിന്ന് വരുമ്പോൾ തങ്ങളുടെ ബസും ഇതേ സ്ഥലത്ത് അപകടകത്തിൽപ്പെട്ടുണ്ടെന്നും അന്ന് അതിൽ ഒരാൾക്ക് ജീവൻ നഷ്ടമായെന്നും സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും സംഭവിക്കുകയായിരുന്നു.
അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി ഇവിടെ എങ്ങനെ മാറിയെന്നു അറിഞ്ഞൂടാ. റിപ്പോർട്ടർ ടിവിയുടെ വാർത്ത പങ്ക് വെച്ചുകൊണ്ടാണ് സ്നേഹ ഫേസ്ബുക്കിൽ തനിക്കുണ്ടായ അപകടത്തിൻ്റെ അനുഭവം പങ്കുവെച്ചത്.

തമിഴ്നാട്ടിലെ സേലത്ത് വെച്ചാണ് ഇന്ന് പുലര്‍ച്ചെ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് ചാക്കോയുടെ
ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.അപകടത്തില്‍ കൈയ്ക്ക് പരിക്കേറ്റ ഷൈനിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Content Highlights: Sneha Sreekumar in shock over Shine's car accident

dot image
To advertise here,contact us
dot image