വാരിയെല്ലിനും നെഞ്ചിനും ഗുരുതര പരിക്ക്; പാലക്കാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററില്‍ കഴിയവെയാണ് മല്ലൻ മരിച്ചത്

dot image

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. ഇന്നലെയാണ് മല്ലനെ കാട്ടാന ആക്രമിച്ചത്. ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയ മല്ലനെ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. ആക്രമണത്തില്‍ മല്ലന് വാരിയെല്ലിനും നെഞ്ചിനും സാരമായി പരിക്കേറ്റു. പിന്നാലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററില്‍ കഴിയവെയാണ് മല്ലൻ മരിച്ചത്.

ഈ മാസം 20 നാണ് ജില്ലയില്‍ സമാനമായ തരത്തില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത്. പാലക്കാട് മണ്ണാര്‍ക്കാട് ഏടത്തനാട്ടുകരയില്‍ കോട്ടപള്ള എംഇഎസ് പടിയില്‍ താമസിക്കുന്ന ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ വാല്‍പറമ്പന്‍ (55) കൊല്ലപ്പെട്ടത്. വനത്തിനോട് ചേര്‍ന്ന ചോലമണ്ണ് മേഖലയിലെ കൃഷി സ്ഥലത്തേക്ക് പോകുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

Content Highlights- Man injured in wild elephant attack in Palakkad dies with serious injuries to ribs and chest

dot image
To advertise here,contact us
dot image