
പാലക്കാട് : പാലക്കാട് മണ്ണാർക്കാട് ബീവറേജസ് ഔട്ട്ലെറ്റിൽ ക്യൂ നിൽക്കുന്നവർ തമ്മിലുണ്ടായ തർക്കത്തിൽ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ഇർഷാദ് ആണ് മരിച്ചത്.
ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തുനിന്നു വന്ന രണ്ടുപേർ ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
content highlights: Argument between people queuing in front of a beverage store; young man stabbed to death with a beer bottle