കോഴിക്കോട് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

മൃതദേഹങ്ങൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

dot image

കോഴികോട്: പുനൂരിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പുനൂർ അലങ്ങാപ്പൊയിൽ അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും 100 മീറ്ററോളം അകലെയുള്ള കുളത്തിൽ കുട്ടികൾ വീഴുകയായിരുന്നു. വൈകിട്ട് 4 മണിയോടെയാണ് കുട്ടികളെ കാണാതായത്. തിരച്ചിലിനിടയിലാണ് കുട്ടികളെ കുളത്തിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights- Two kids drowned to death in Kozhikode

dot image
To advertise here,contact us
dot image