
പുൽപ്പള്ളി: സിപിഐ നേതാവിൻ്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സിപിഐഎം നേതാവ് മരിച്ചു. വയനാട് സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും മുള്ളൻക്കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ചാമപ്പാറ കമ്പടക്കം കെ എൻ സുബ്രഹ്മണ്യനാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ മുൻ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി പി എസ് വിശ്വംഭരൻ്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. യോഗത്തിൽ പ്രസംഗിച്ച ശേഷം കസേരയിലിരിക്കവെയാണ് സുബ്രഹ്മണ്യന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിപിഎം പുൽപ്പള്ളി ഏരിയാ സെക്രട്ടറി, കർഷക സംഘം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി, പനമരം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ കെ എൻ സുബ്രഹ്മണ്യൻ വഹിച്ചിട്ടുണ്ട്.
Content Highlights- CPI(M) leader dies after falling ill while attending CPI leader's memorial meeting