
കൊച്ചി: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മുനമ്പം ഐക്യദാര്‍ഢ്യ സദസ് ഈ മാസം 15ന് നടക്കുമെന്ന് എറണാകുളം ഡിസിസി. മുനമ്പം വിഷയം വര്‍ഗീയ ചേരിതിരിവിന് ഉപയോഗിക്കുന്ന ബിജെപി, സിപിഐഎം കൂട്ടുകെട്ടിനെതിരെയും കുടിയൊഴിപ്പിക്കലിനെതിരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനമ്പം ഐക്യദാര്‍ഢ്യ സദസ് 15ന് വൈകീട്ട് അഞ്ച് മണിക്ക് ചെറായി ജംഗ്ഷനില്‍ നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുനമ്പത്തെ ജനങ്ങളെ ബിജെപി പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും വോട്ടിനായി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയാണ് ഐക്യദാര്‍ഢ്യ സദസെന്നും ഷിയാസ് പറഞ്ഞു.
Content Highlights: Congress to organize Munambam solidarity program on 15th of this month