ആശാൻ യുവകവി പുരസ്കാരം പി എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു

ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം

dot image

തിരുവനന്തപുരം: കായിക്കര കുമാരനാശാൻ സ്മാരകം നൽകുന്ന ഈ വർഷത്തെ ആശാൻ യുവകവി പുരസ്കാരം പി എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 50000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്കാരം പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രനാണ് സമ്മാനിച്ചത്‌. ചടങ്ങിൽ പ്രൊഫ. ഭുവനേന്ദ്രൻ പ്രശസ്തിപത്രം വായിച്ചു. ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രശസ്ത കവയത്രി ഇന്ദിര അശോക് മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പി എസ് ഉണ്ണികൃഷ്ണൻ മറുപടി പ്രഭാഷണം നടത്തി.

സ്കൂൾ, കോളജ് തല സാഹിത്യ മത്സരങ്ങളിലെ വിജയികൾക്ക് ഏഴാച്ചേരി രാമചന്ദ്രൻ സമ്മാന വിതരണം നടത്തി. മുൻ ട്രഷററും സീനിയർ അംഗവുമായ സി വി സുരേന്ദ്രൻ, രാമചന്ദ്രൻ കരവാരം, ശാന്തൻ, വി ലൈജു, ജെയിൻ കെ വക്കം എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് തിരുവനന്തപുരം സൗപർണ്ണികയുടെ മണികർണ്ണിക എന്ന നാടകവും അരങ്ങേറി.

Content Highlights: ashan yuvakavi award to ps unnikrishnan

dot image
To advertise here,contact us
dot image