
ഇല വീഴാ പൂഞ്ചിറ എൻ ചിത്രത്തിന് ശേഷം ഷാഹി കബീർ ഒരുക്കുന്ന പുതിയ ചിത്രമാണ് റോന്ത്. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ റിലേ സംബന്ധിച്ച ഉപ്പാടെ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ചിത്രം അടുത്ത മാസം 13 ന് റിലീസ് ചെയ്യുമെന്നാണ് പുതിയ അപ്ഡേറ്റ്.
#Ronth In Cinemas From June 13.
— Southwood (@Southwoodoffl) May 13, 2025
Written & Directed By Shahi Kabir 💥 pic.twitter.com/j6szFqbbSb
ജോസഫ്, നായാട്ട്, ഇല വീഴാ പൂഞ്ചിറ, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സിനിമകൾക്ക് ശേഷം ഷാഹി കബീർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ വി എം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.
ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് മനേഷ് മാധവൻ ആണ്. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ദീലീപ്നാഥ്, എഡിറ്റർ പ്രവീൺ മംഗലത്ത്, സൗണ്ട്മിക്സിങ് സിനോയ് ജോസഫ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
Content Highlights: Ronth movie release date out