തിരുവല്ലയില്‍ ബിവറേജസ് ഗോഡൗണിലും ഔട്ട്‌ലെറ്റിലും തീപ്പിടുത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ തീപ്പിടുത്തം. തിരുവല്ല പുളിക്കീഴുളള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ ഒന്നാകെ തീ ആളിപ്പടര്‍ന്നു. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ട ജീവനക്കാര്‍ പുറത്തേക്ക് ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഗോഡൗണില്‍ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചു. വലിയ രീതിയില്‍ പൊട്ടിത്തെറിയുണ്ടായത് തീ അണയ്ക്കുന്നതിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ പിന്‍വശത്ത് വെല്‍ഡിംഗ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നുമാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അലൂമിനീയം ഷീറ്റിന്റെ മേല്‍ക്കൂരയുളള കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

Content Highlights: Fire breaks out at beverage godown and outlet in Thiruvalla

dot image
To advertise here,contact us
dot image