ഉമ്മത്തിന്‍കായ അറിയാതെ കഴിച്ചു; വയോധിക മരിച്ചു

മരുമകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഉമ്മത്തിന്‍കായയാണ് ഏലിക്കുട്ടി കഴിച്ചത്

dot image

അടിമാലി: ഉമ്മത്തിന്‍കായ കഴിച്ച വയോധിക മരിച്ചു. കല്ലാര്‍ അറുപതേക്കര്‍ പൊട്ടക്കല്‍ വീട്ടില്‍ ഏലിക്കുട്ടി വര്‍ഗീസാണ് മരിച്ചത്. 89 വയസായിരുന്നു. വിനോദയാത്ര പോയ മരുമകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഉമ്മത്തിന്‍കായ മറ്റെന്തോ ഫ്രൂട്ട് ആണെന്ന് കരുതിയാണ് ഏലിക്കുട്ടി കഴിച്ചതെന്നാണ് പറയുന്നത്. ജോലിക്കു പോയിരുന്ന മരുമകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഏലിക്കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് താന്‍ ഉമ്മത്തിന്‍കായ കഴിച്ചെന്ന വിവരം വയോധിക മരുമകളെ അറിയിച്ചു. രണ്ട് ഉമ്മത്തിന്‍കായയാണ് അവര്‍ കഴിച്ചത്. ഉടന്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അടിമാലി പൊലീസ് കേസെടുത്തിട്ടുണ്ട്. കുര്യാക്കോസ്, ബാബുക്കുട്ടന്‍, സാബു, ജെസി, ബീന, സാലി എന്നിവരാണ് മക്കള്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: elder woman dies after eating ummathinkaya in adimali

dot image
To advertise here,contact us
dot image