തിരുവനന്തപുരം സ്വദേശിനി ദുബായിൽ മരിച്ച സംഭവം; നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ആൺസുഹൃത്ത് പിടിയിൽ

നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്

dot image

ദുബായ്: തിരുവനന്തപുരം സ്വദേശിനിയെ ദുബായിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ വിതുര ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ(26)യാണ് മരിച്ചത്. അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത് എന്നാണ് സൂചന. സംഭവം കൊലപാതകമാണെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നു. കരാമയിൽ ഈ മാസം നാലിനായിരുന്നു കൊലപാതകം.

നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയിൽ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കൾ പറയുന്നു.

ഒന്നരവർഷം മുമ്പ് യുഎഇയിൽ എത്തിയ ആനിമോൾ ക്രെഡിറ്റ് സെയിൽസ് സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാൻ പ്രതി അബുദാബിയിൽ നിന്ന് ദുബായിൽ എത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. മറ്റ് നടപടികൾ പൂർത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് മരിച്ച ആനിമോൾ.

Content Highlights: man arrested in the death of thiruvananthapuram native found dead in Dubai

dot image
To advertise here,contact us
dot image