വിഴിഞ്ഞം ചടങ്ങില്‍ പങ്കെടുക്കില്ല; മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞെന്ന് വി ഡി സതീശന്‍

വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ

dot image

തിരുവനന്തപുരം: വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് അവരുടെ തീരുമാനമാണ്. അതില്‍ പരിഭവമോ പരാതിയോ ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഴിഞ്ഞം കമ്മീഷനിങ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കിലും ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രധാനമന്ത്രി അതിനാണോ വരുന്നതെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു.

വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിഴിഞ്ഞം കടല്‍ക്കൊള്ളയാണെന്ന് പ്രഖ്യാപിച്ചയാളാണ് പിണറായി വിജയന്‍. എട്ടുകാലി മമ്മൂഞ്ഞെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഇത്. ശശി തരൂര്‍ എംപിയും വിന്‍സെന്റ് എംഎല്‍എയും ചടങ്ങില്‍ പങ്കെടുക്കും. അവര്‍ക്ക് ക്ഷണമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

വല്ലവരും ചെയ്തതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. വാര്‍ഷികം സാധാരണക്കാരന്റെ പണം ഉപയോഗിച്ചാണ് നടത്തുന്നത്. 15 കോടിയുടെ ഹോര്‍ഡിങാണ് വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ച് ചുവന്ന ടീഷര്‍ട്ട് കുട്ടികള്‍ക്ക് കൊടുക്കുകയാണ്. ലഹരി വിരുദ്ധ പരിപാടിയും മാര്‍ക്‌സിസ്റ്റ്വല്‍ക്കരിക്കുകയാണോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

സിനിമയില്‍ നടക്കുന്ന പാക്ക് അപ്പ് പാര്‍ട്ടികള്‍ ഇപ്പോള്‍ ഡ്രഗ് പാര്‍ട്ടികളായി മാറിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
വലിയ ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികളിലും ലഹരി ഉപയോഗമുണ്ട്. ഫ്‌ലാറ്റുകളിലും ഉപയോഗം വ്യാപകം. സപ്ലൈ ചെയിന്‍ കണ്ടെത്തി തകര്‍ക്കണം. കേരളത്തിലേയ്ക്ക് ലഹരി എത്തുന്നത് തടയണം. പൊലീസിനെയും എക്‌സൈസിനെയും ഉപയോഗിച്ച് സര്‍ക്കാര്‍ ഇത് നടപ്പിലാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: will not participate in the Vizhinjam ceremony Said V D Satheesan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us