
കൊച്ചി: വിഖ്യാത എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ. എം കെ സാനുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ അമ്മയുടെ ഗുരുനാഥന്‍ ആയിരുന്നു സാനു മാഷെന്നും കര്‍മ്മം കൊണ്ട് തനിക്കും അങ്ങനെ തന്നെയാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. മെച്ചപ്പെട്ട മനുഷ്യരാവാനുള്ള സന്ദേശമാണ് സാനു മാഷ് പകർന്നത്. അദ്ദേഹത്തിൻ്റെ ഓരോ വാക്കിലും ഓരോ ലോകമുണ്ടായിരുന്നു. ആ വഴിയിലാണ് തങ്ങളെല്ലാം നടന്നതെന്നും സുരേഷ് ഗോപി കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ അമ്മയുടെ ഗുരുനാഥന്‍, കര്‍മ്മം കൊണ്ട് എന്റെയും.പവിത്രമായ ഗുരുശിഷ്യ ബന്ധത്തിന്റെ ഉത്തമ ഉദാഹരണം.
സാനു മാഷേ,
അങ്ങയുടെ ചുണ്ടുകളില്‍ വിരിഞ്ഞ ഓരോ വാക്കിലും നമുക്ക് ഒരു ലോകമുണ്ടായിരുന്നു –
അവ മെച്ചപ്പെട്ട മനുഷ്യരാവാനുള്ള
മാർഗ്ഗരേഖകള്‍ തന്നെയായിരുന്നു.
ആ വഴികളില്‍ ഇപ്പോഴും ഞങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
ജഗദീശ്വര സന്നിധിയില്‍ ഏറ്റവും മഹത്തരമായ പീഠം തന്നെ മാഷിനായി ഒരുങ്ങി കഴിഞ്ഞു എന്ന് ഉറപ്പ്.
ഗുരു തുല്യനായ സാനു മാഷിന് പ്രണാമം
ഇന്ന് വൈകിട്ട് 5.48 ഓടെയായിരുന്നു എം കെ സാനുവിൻ്റെ മരണം. 99 വയസായിരുന്നു. വീണ് പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. പിന്നീട് വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി.
1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.
Content Highlights- Suresh Gopi reacts to the demise of M K Sanu