
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭാര്യയേയും ഭാര്യാ പിതാവിനേയും കുത്തിപ്പരിക്കേല്‍പ്പിച്ച് യുവാവ്. പുല്ലാട് ആലും തറയിലാണ് സംഭവം. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
കുത്തേറ്റ ഭാര്യാ പിതാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതി ജയകുമാര്‍ സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചതായാണ് വിവരം. ഇയാള്‍ക്കായി കോയിപ്രം പൊലീസ് അന്വേഷണം തുടരുകയാണ്.
Content Highlights- Man attack wife and father in law in pathanamthitta