പുതിയ പാട്ട് എങ്ങനെയുണ്ട്? ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കുക; വേടൻ

'മൗന ലോവ' എന്ന് പേരിട്ട ആൽബം പുറത്തിറങ്ങിയശേഷം വരികൾ എങ്ങനെയുണ്ടെന്ന് വേടൻ മാധ്യമപ്രവർത്തകരോട് ചോദിച്ചു

dot image

കൊച്ചി: പുലിപ്പല്ല് വിവാദങ്ങൾക്കിടെ പുറത്തിറങ്ങിയ തന്റെ പുതിയ ആൽബം 'മൗന ലോവ' എങ്ങനെയുണ്ടെന്ന് റാപ്പർ വേടൻ മാധ്യമപ്രവർത്തകരോട്. റേഞ്ച് ഓഫീസിൽ നിന്ന് കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുപോകും വഴിയായിരുന്നു വേടൻ ആൽബത്തെപ്പറ്റി ചോദിച്ചത്. ഇനിയും നല്ല പാട്ടുകൾ ഉണ്ടാകുമെന്നും കാത്തിരിക്കണമെന്നും വേടൻ പറഞ്ഞു.

ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനെ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് വനം വകുപ്പിന്റെ കസ്റ്റഡി കാലാവധി. ഇന്ന് രാവിലെ മാലയില്‍ പുലിപ്പല്ല് കോര്‍ത്ത തൃശ്ശൂരിലെ ജ്വല്ലറിയിലും വേടന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

മൃഗ വേട്ടയടക്കം കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വേടന് പുലിപ്പല്ല് കൈമാറി എന്ന് കരുതുന്ന തമിഴ് വംശജനായ മലേഷ്യന്‍ പൗരന്‍ രഞ്ജിത്തിലേക്കും അന്വേഷണം നീളും.

Content Highlights: rapper vedan on his new album mauna loa

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us