പൊലീസില്‍ നല്‍കാന്‍ പരാതി എഴുതി നല്‍കിയതിന് അഭിഭാഷകനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു; വാരിയെല്ല് ഒടിഞ്ഞു

അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് അഭിഭാഷകന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

dot image

കോഴിക്കോട്: വയോധിക ദമ്പതികള്‍ക്ക് പൊലീസില്‍ നല്‍കാന്‍ പരാതി എഴുതി നല്‍കിയതിന് അഭിഭാഷകനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി അഡ്വ. ആസിഫ് റഹ്‌മാനാണ് പരിക്കേറ്റത്.

വാരിയെല്ല് ഒടിഞ്ഞ ആസിഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഫിന്റെ നട്ടെല്ലിനും ഗുരുതരപരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി വീട്ടിലേക്ക് പോകുംവഴി പത്തംഗ സംഘമാണ് മര്‍ദ്ദിച്ചത്. അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് അഭിഭാഷകന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: Lawyer beaten up by a group for filing a written complaint

dot image
To advertise here,contact us
dot image