കെ ജയദേവന്‍ സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറി; മത്സരത്തില്‍ വിജയം

പി കെ ശശിക്കെതിരെ വ്യാപക വിമര്‍ശനമാണ് സമ്മേളനത്തിലുണ്ടായത്.

കെ ജയദേവന്‍ സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറി; മത്സരത്തില്‍ വിജയം
dot image

പാലക്കാട്: കെ ജയദേവന്‍ സിപിഐഎം ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറി. ഏരിയാ സമ്മേളനത്തില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ജയദേവന്‍ സെക്രട്ടറിയായത്. നിലവിലെ ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷനെ തോല്‍പ്പിച്ചാണ് ജയദേവന്റെ വിജയം.

കഴിഞ്ഞ തവണ 19 അംഗ ഏരിയ കമ്മിറ്റിയായിരുന്നു. ഇത്തവണ നാല് പേരെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കി അഞ്ച് പേരെ പുതുതായെടുത്തു. അജിത്ത് മോഹന്‍, കെ ശിവശങ്കരന്‍, എ സി രാമകൃഷ്ണന്‍, അഫ്‌സല്‍ വാഴൂര്‍, കെ അശോക് കുമാര്‍ എന്നിവരാണ് പുതുതായി ഏരിയാ കമ്മിറ്റിയിലെത്തിയത്.

കെ രാമകൃഷ്ണന്‍, വി എ മുരുകന്‍, കെ പ്രേംകുമാര്‍ എംഎല്‍എ, എന്‍ ഹരിദാസന്‍ എന്നിവരെ ഒഴിവാക്കി. പി കെ ശശിക്കെതിരെ വ്യാപക വിമര്‍ശനമാണ് സമ്മേളനത്തിലുണ്ടായത്. ഇന്ന് വൈകീട്ട് നാലിന് ചുവപ്പ് വൊളന്റിയര്‍മാരുടെ മാര്‍ച്ചും പൊതുസമ്മേളനവും കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ ഉദ്ഘാടനം ചെയ്യും.

Content Highlights: K Jayadevan CPIM Srikrishnapuram Area Secretary

dot image
To advertise here,contact us
dot image