ദുരിതാശ്വാസ നിധിയിലേക്ക്; അദാനി ഗ്രൂപ്പും കെഎസ്എഫ്ഇയും അഞ്ച് കോടി രൂപ വീതം നൽകി

ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ് ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന് എന്നിവരും അഞ്ചുകോടി രൂപ വീതം നൽകിയിട്ടുണ്ട്.

dot image

തിരുവനന്തപുരം: വയനാട് ഉരുള്പൊട്ടലിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള് തുടരുന്നു. അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവര് അഞ്ച് കോടി രൂപ വീതം ധനസഹായം നൽകിയതായി മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ് ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന് എന്നിവരും അഞ്ചുകോടി രൂപ വീതം നൽകി

കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല് 50 ലക്ഷം രൂപയും വനിതാ വികസന കോര്പ്പറേഷന് 30 ലക്ഷം രൂപയും ഔഷധി ചെയര്പേഴ്സണ് ശോഭന ജോര്ജ്ജ് 10 ലക്ഷം രൂപയും നല്കി. തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇവി വേലു ഓഫീസില് എത്തി കൈമാറി. ടിബറ്റന് ആത്മീയ നേതാവ് ദലൈലാമയുടെ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മലയാളികളുടെ സാംസ്കാരിക സംഘടനയായ ഓര്മ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 10 ലക്ഷംരൂപ നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; എംഎ യൂസഫലി, രവി പിള്ള, കല്യാണരാമൻ എന്നിവർ അഞ്ചുകോടി വീതം നൽകി
dot image
To advertise here,contact us
dot image