

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികിത്സയിലുണ്ടായിരുന്ന ഹോട്ടല്‍ ജീവനക്കാരി മരിച്ചു. അഴീക്കോട് ഒറോസാ ഹോട്ടലിലെ ജീവനക്കാരി സിമിയാണ് മരിച്ചത്.
ഇക്കഴിഞ്ഞ പതിനാലാം തീയതി രാവിലെ ആയിരുന്നു സംഭവം. പാലോട് സ്വദേശി സിമി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. മറ്റൊരു ജീവനക്കാരി രാജി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലാണ്.
ഹോട്ടലില്‍ ചായ കുടിക്കാനെത്തിയ നവാസും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇവര്‍ മൂന്നുപേര്‍ക്കുമായിരുന്നു അപകടത്തില്‍ പരിക്കേറ്റിരുന്നത്. 14ന് രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
Content Highlights: Hotel worker died during under treatment in Gas cylinder accident