സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ പാന്‍കാര്‍ഡ് (Permanent Account Number ) വളരെ പ്രധാനപ്പെട്ട രേഖയാണ്. ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ മുതല്‍ മറ്റ് പല സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍കാര്‍ഡുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ് ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണെന്നുളളതാണ്. ഡിസംബര്‍ 31 നകം പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നത് എങ്ങനെ?
ആദായ നികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റിലേക്ക് പോവുക.
ഇടതുവശത്ത് link Aadhar എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.അപ്പോള്‍ തുറന്ന് വരുന്ന പുതിയ പേജില്‍ നിങ്ങളുടെ പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിലെ പേര് ഇവ നല്‍കുക.
നല്‍കിയിരിക്കുന്ന നിബന്ധനകള്‍ ശരിയായി വായിച്ച് മറുപടി നല്‍കാവുന്നതാണ്. സമയ പരിധിക്ക് ശേഷം ലിങ്ക് ചെയ്താല്‍ 1,000 രൂപ പിഴ ഈടാക്കും.
ഹോം പേജില്‍ താഴെ ഇടതുവശത്തുള്ള 'ലിങ്ക് ആധാര്‍' ല്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ 10 അക്ക പാന്‍, 12 അക്ക ആധാര്‍ നമ്പറുകള്‍ നല്‍കുക
സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ പാലിച്ച് 1,000 രൂപ പേയ്‌മെന്റ് പൂര്‍ത്തിയാക്കുക
പോര്‍ട്ടല്‍ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും
ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം
uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക
ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക
12 അക്ക ആധാര്‍ നമ്പര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക
പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക
സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കുക
ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി
www.nsdl.com ല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും
നിര്‍ബന്ധമായും ചെയ്യേണ്ട ആധാര്‍ പാന്‍ ലിങ്കിംഗില്‍ നിന്ന് പ്രവാസി ഇന്ത്യക്കാര്‍(NRI), ഇന്ത്യന്‍ പൗരന്മാരല്ലാത്ത വ്യക്തികള്‍, 80 വയസോ അതില്‍ കൂടുതലോ ഉളളവര്‍, അസാം, മേഘാലയ, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
Content Highlights :The last date to link PAN card with Aadhaar is December 31, 2025.