അശ്ലീല സന്ദേശമയച്ച യുവാവിനോട് 20 ലക്ഷം ആവശ്യപ്പെട്ടു ; യുവതിയും സംഘവും പിടിയിൽ

ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര് സ്വദേശി സല്മാന് എന്നിവരാണ് അറസ്റ്റിലായത്

dot image

ഏരൂർ :സമൂഹമാധ്യമത്തിൽ റീല്സ് കണ്ട് യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവാവില്നിന്നും പണം തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര് സ്വദേശി സല്മാന് എന്നിവരാണ് അറസ്റ്റിലായത്. യുവതി പങ്കുവെച്ച റീൽസിന് യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജസ്ലി ഏരൂർ പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു. 'ആറാട്ടണ്ണന്' എന്ന സന്തോഷ് വര്ക്കിയെ സല്മാന് ആക്രമിക്കുന്ന ദൃശ്യങ്ങള് കഴിഞ്ഞ ദിവസങ്ങളില് സോഷ്യല് മീഡിയയില് പ്രചരിച്ചിരുന്നു.

സ്വമേധയാ കേസെടുക്കാൻ സാധിക്കാത്തതിനാൽ പൊലീസ് ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഇതിനിടെയാണ് കേസ് പിൻവലിക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ യുവതി സമീപിച്ചത്.അഞ്ച് ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ആദ്യം രണ്ടു ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. മൂന്നു ലക്ഷം കൂടി നൽകാൻ തയാറെടുക്കുന്നതിനിടെയാണ് പൊലീസ് ഇടപെടുകയും സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ; അംബാനിയിൽ നിന്ന് സ്ഥാനം തിരിച്ചു പിടിച്ച് അദാനി
dot image
To advertise here,contact us
dot image