ബജറ്റിലെ അവഗണന, ഇടപെട്ട് സിപിഐ നേതൃത്വം; ചർച്ചയ്ക്ക് ധാരണ

സിപിഐഎം നേതൃത്വവുമായി ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചർച്ച നടത്തും

ബജറ്റിലെ അവഗണന, ഇടപെട്ട് സിപിഐ നേതൃത്വം; ചർച്ചയ്ക്ക് ധാരണ
dot image

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ആവശ്യമായ വിഹിതം അനുവദിച്ചില്ലെന്നും അവഗണന ഉണ്ടായെന്നുമുള്ള സിപിഐ ആരോപണത്തിൽ നേതൃത്വം ഇടപെടുന്നു. സിപിഐഎം നേതൃത്വവുമായി ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചർച്ച നടത്തും. നാളെയോ മറ്റന്നാളോ ചർച്ച നടത്താനാണ് ധാരണ. ബജറ്റ് അവഗണനയെപ്പറ്റി സിപിഐ എക്സിക്യൂട്ടീവിൽ വെട്ട റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ എക്സിക്യൂട്ടീവിൽ ഈ വിഷയം ചർച്ചയ്ക്ക് വെച്ചില്ല.

സിപിഐ മന്ത്രിമാരായ ജി ആർ അനിലും ജെ ചിഞ്ചുറാണിയും സംസ്ഥാന ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വകുപ്പുകൾക്ക് ആവശ്യമായി വിഹിതം ലഭിച്ചിട്ടില്ലെന്നാണ് പരാതി. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിലാണ് ജി ആർ അനിലിന്റെ എതിർപ്പ്. മൃഗസംരക്ഷണ വകുപ്പിനോടുള്ള അവഗണനയിലാണ് ജെ ചിഞ്ചുറാണി അതൃപ്തി അറിയിച്ചത്.

'എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണം'; എക്സാലോജിക് ഹര്ജിയിലെ വിവരങ്ങള് പുറത്ത്
dot image
To advertise here,contact us
dot image