നടൻ കുണ്ടറ ജോണി അന്തരിച്ചു

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ (2022) ആണ് അവസാനചിത്രം.

dot image

കൊച്ചി: പ്രശസ്ത നടൻ കുണ്ടറ ജോണി ( ജോണി ജോസഫ്- 71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജോണിയുടെ ആദ്യ ചിത്രം 1979ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി പൊലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ (2022) ആണ് അവസാനചിത്രം. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

dot image
To advertise here,contact us
dot image