ത്രിരാഷ്ട്ര വനിത ഏകദിന ഫൈനൽ; മന്ദാനയുടെ സെഞ്ച്വറി മികവിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ടോട്ടൽ

101 പന്തിൽ 15 ഫോറും രണ്ട് സിക്സറും സഹിതം 116 റൺസുമായി മന്ദാന പുറത്തായി

dot image

ത്രിരാഷ്ട്ര വനിത ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് നേടി. സെഞ്ച്വറി നേടിയ സ്‌മൃതി മന്ദാനയാണ് സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 101 പന്തിൽ 15 ഫോറും രണ്ട് സിക്സറും സഹിതം 116 റൺസുമായി മന്ദാന പുറത്തായി.

പ്രിതിക റാവൽ, ഹർലിൻ ഡിയോൾ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവരും ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു. പ്രിതിക 30 റൺസും ഹർലിൻ ഡിയോൾ 47 റൺസും ഹർമൻപ്രീത് കൗർ 41 റൺസും ജെമീമ 44 റൺസും നേടി.

11-ാം ഏകദിന സെഞ്ച്വറി മന്ദാന സ്വന്തമാക്കി. ഇതോടെയാണ് താരം ചരിത്ര നേട്ടത്തിലേക്കെത്തിയത്. 15 സെഞ്ച്വറികളുമായി ഓസ്ട്രേലിയയുടെ മേ​ഗ് ലേനിങ്ങും 11 സെഞ്ച്വറികളുമായി ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സുമാണ് മന്ദാനയ്ക്ക് മുന്നിലുള്ളത്. ശ്രീലങ്കയെ കൂടാതെ ദക്ഷിണാഫ്രിക്കയായിരുന്നു ടൂർണമെന്റിൽ ഉണ്ടായിരുന്ന മറ്റൊരു ടീം.

Content Highlights: indian women cricket vs srilanka cricket

dot image
To advertise here,contact us
dot image