
ജോലി തേടി ദിവസവും പല സ്ഥാപനങ്ങളിലേക്കും ബയോഡേറ്റ അയക്കുന്ന ധാരാളം ഉദ്യോഗാര്‍ഥികളുണ്ടാവും. പലര്‍ക്കും ജോലി കിട്ടിയിട്ടും പിടിച്ചുനില്‍ക്കാനാവാതെ സ്ഥാപനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നിട്ടുമുണ്ടാവാം. പല ആളുകള്‍ക്കും ഒരു ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുന്നതിന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം എന്ന അറിവുണ്ടാകില്ല. മിക്കവാറും നിങ്ങളുടെ പരാജയത്തിന് കാരണം ഈ അറിവില്ലായ്മയാകും.
സാങ്കേതിക കഴിവുകള്‍ പോലെതന്നെ വളരെ പ്രധാനമാണ് സോഫ്റ്റ് സ്‌കില്ലുകളും. ഈ സോഫ്റ്റ് സ്‌കില്‍ ആണ് ഒരു സ്ഥാപനത്തില്‍ നിങ്ങള്‍ എത്രത്തോളം യോജിക്കും എന്ന് തീരുമാനിക്കുന്നത്. ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്ന് കമ്പനി പ്രതീക്ഷിക്കുന്ന സോഫ്റ്റ് സ്‌കില്ലുകള്‍ എന്തൊക്കെയാണെന്ന് അറിയാം.
ആശയ വിനിമയ കഴിവ്
നിങ്ങള്‍ക്ക് എത്രത്തോളം നന്നായി സംസാരിക്കാനും ആളുകളോട് ഇടപെടാനും സാധിക്കും എന്നതാണ് ആശയവിനിമയ കഴിവുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നല്ല കേഴ്‌വിക്കാരായാല്‍ നന്നായി സംസാരിക്കാനും സാധിക്കും.
പ്രശ്‌ന പരിഹാരവും ചിന്തിക്കാനുളള കഴിവും
എല്ലാ ദിവസവും ഒരുപോലെ ആകണമെന്നില്ല. ചില ദിവസങ്ങളില്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് എല്ലാവര്‍ക്കും പ്രയോജനകരമായ മികച്ച പരിഹാരങ്ങള്‍ കണ്ടെത്തേണ്ടിവരും. അത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ നമുക്ക് അത്യാവശ്യമായി വേണ്ട കാര്യമാണ്.
പൊരുത്തപ്പെടല്‍
കോര്‍പ്പറേറ്റുകള്‍ നിങ്ങളെ ഒരു കാര്യം ചെയ്യാന്‍ നിയമിച്ചേക്കാം. ഒരുപക്ഷേ നിങ്ങളോട് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അവര്‍ നിങ്ങളോട് ആവശ്യപ്പെട്ടെന്നും വരാം. അതിനാല്‍ പൊരുത്തപ്പെടുത്തല്‍ നിങ്ങളെ പുതിയ വെല്ലുവിളികളെ സ്വീകരിക്കാനും അനുഭവത്തില്‍ നിന്ന് പഠിക്കാനും സഹായിക്കുന്നു
ടീം വര്‍ക്കുകളും സഹകരണവും
ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ടീമിലെ ആളുകളുമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ടീമില്‍ വ്യത്യസ്ത തരം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. ചിലരെ നിങ്ങള്‍ അഭിനന്ദിക്കും, ചിലരെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല, മറ്റ് ചിലരാണെങ്കില്‍ നിങ്ങളുടെ പ്രവൃത്തിയുടെ അംഗീകാരം കൈപ്പറ്റാന്‍ ആഗ്രഹിക്കുന്നവരാകും. അത്തരമൊരു സജ്ജീകരണത്തില്‍ നിങ്ങള്‍ എത്രത്തോളം യോജിക്കുന്നു എന്ന് നിങ്ങളെ തിരഞ്ഞെടുക്കുന്നവര്‍ തീര്‍ച്ചയായും നോക്കും.
നേതൃത്വപാടവം
നിങ്ങളുടെ ജോലിയും ശ്രദ്ധയും വഴിതെറ്റാതിരിക്കാന്‍ നിങ്ങള്‍ക്ക് നേതൃത്വപരമായ കഴിവുകള്‍ ഉണ്ടായിരിക്കണം. നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇടയ്ക്കിടയ്ക്ക് പ്രചോതനമാകാനും നിങ്ങളെക്കൊണ്ട് കഴിയണം. മുന്‍കൈ എടുത്ത് നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്ന് തീര്‍ച്ചയായും കമ്പനിയുടെ തലപ്പത്തിരിക്കുന്നവര്‍ ശ്രദ്ധിക്കും.
സമയം
മിക്ക സ്ഥാപനങ്ങളിലും ഒരു നിശ്ചിത ജോലി സമയമുണ്ട്. ചിലപ്പോള്‍ ജോലി കൂടുതലുണ്ടാവാം. അത്തരം സാഹചര്യങ്ങളിലും ജോലിയും ജീവിത സന്തുലിതാവസ്ഥയും ഒന്നിച്ച് കൊണ്ടുപോവുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. ജോലി എത്രത്തോളം ഭാരമേറിയതാണെന്ന് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് അറിയാം. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശരിയായ ഉദ്യോഗാര്‍ഥികളെയാണ് അവര്‍ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.
കൃത്യസമയത്ത് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുക, കൂടുതല്‍ മുന്നോട്ട് പോകുക, ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുക എന്നിവയാണ് റിക്രൂട്ട് ചെയ്യുന്നവര്‍ അന്വേഷിക്കുന്നത്.
വൈകാരികമായി പക്വതയുണ്ടാവുക
ഒരു ജീവനക്കാരനെന്ന നിലയില്‍ വൈകാരികമായി കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു കാര്യത്തെക്കുറിച്ച് എപ്പോള്‍ സംസാരിക്കണമെന്നും അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും അറിയുന്നത് കോര്‍പ്പറേറ്റ് ലോകത്ത് ഒരു കഴിവാണ്. ജോലിക്ക് മുന്‍ഗണന നല്‍കണമെന്ന് അറിയാവുന്ന വൈകാരികമായി പക്വതയുള്ള ഒരു വ്യക്തിയെ നിയമിക്കാന്‍ തൊഴില്‍ ദാതാക്കള്‍ ആഗ്രഹിക്കും.
Content Highlights :Beyond experience, there are certain things that a company definitely expects from a candidate