സുരക്ഷാ വിവരങ്ങള്‍ കൈമാറുന്നില്ല, എജി ഇടപെടണം: നെതന്യാഹുവിനെതിരെ ഗാഡി ഐസന്‍കോട്ട്

അറ്റോണി ജനറല്‍ ഗാലി ബഹാരവ് ഇടപെടണമെന്നും ഐസന്‍കോട്ട് ആവശ്യപ്പെട്ടു

സുരക്ഷാ വിവരങ്ങള്‍ കൈമാറുന്നില്ല, എജി ഇടപെടണം: നെതന്യാഹുവിനെതിരെ ഗാഡി ഐസന്‍കോട്ട്
dot image

ജെറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ആരോപണവുമായി ഗാഡി ഐസന്‍കോട്ട്. സുരക്ഷാ വിവരങ്ങള്‍ കൈമാറാന്‍ നിലവിലെ പ്രധാനമന്ത്രി നെതന്യാഹു തയ്യാറാകുന്നില്ലെന്നാണ് ഐസന്‍കോട്ടിന്റെ ആരോപണം. ഇത് ലഭ്യമാക്കാന്‍ അറ്റോണി ജനറല്‍ ഗാലി ബഹാരവ് ഇടപെടണമെന്നും ഐസന്‍കോട്ട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് തന്നെ ക്ഷണിച്ച സ്ഥിതിക്ക് സൈന്യത്തിന്റെ നീക്കങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ അറിയിക്കേണ്ടത് അത്യാവശ്യമാണെന്നും ഐസന്‍കോട്ട് പ്രതികരിച്ചു.

നിലവില്‍ രാജ്യത്ത് ഒരു പ്രതിപക്ഷ നേതാവ് ഇല്ലെന്നിരിക്കെ സമഗ്രവും ഘടനാപരവുമായ വിവരങ്ങള്‍ തനിക്ക് ലഭ്യമാക്കണെന്നാണ് ഐസന്‍കോട്ട് ആവശ്യപ്പെടുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നെതന്യാഹുവുമായി ബന്ധപ്പെടാനുള്ള തന്റെ ടീമിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. നിയമം അനുശാസിക്കുന്നത് പോലെ, സൈനീക നടപടികള്‍ ഉള്‍പ്പെടെ ഏതൊരു നീക്കങ്ങളിലും ചര്‍ച്ചകള്‍ നടക്കണം. ഈ നീക്കങ്ങള്‍ മന്ത്രിസഭയും സര്‍ക്കാരും ശരിയായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഐസന്‍കോട്ട് അറ്റോണി ജനറലിനോട് ആവശ്യപ്പെട്ടു. രാഷ്ട്ര താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് ഇതാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Gadi Eisenkot
ഗാഡി ഐസന്‍കോട്ട്

സുരക്ഷാ മേധാവികളുടെ എതിര്‍പ്പ് അവഗണിച്ച് ഇറാനെതിരായ നീക്കത്തിന് കരുതല്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകൾക്കിടെയാണ് ഐസൻകോട്ടിന്റെ നീക്കം. അടിയന്തര ഭീഷണിയില്ലാതെ സുരക്ഷാ സേനയെ വിന്യസിക്കരുതെന്ന് ഇതിന് പിന്നാലെ ഐസന്‍കോട്ട് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. ഈ സമയത്ത് നെതന്യാഹു ഉത്തരവാദിത്തത്തോടെ പെരുമാറണം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ സൈനീക നടപടികള്‍ പോലെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കരുതെന്നും ഐസന്‍കോട്ട് നെതന്യാഹുവിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

ഇറാനെതിരെ ആക്രമണത്തിന് ഒരുങ്ങാനായിരുന്നു ഇസ്രയേല്‍ നിര്‍ദേശം. പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാനാണ് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ ആക്രമണം പുനരാരംഭിച്ചാല്‍ യുദ്ധം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. പ്രത്യാക്രമണത്തിന് ഇറാന്‍ സൈന്യം തയ്യാറാണെന്നാണ് ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ മേധാവി മുഹ്‌സിന്‍ റസായ് പ്രതികരിച്ചത്.

Content Highlights: Gadi Eisenkot says Netanyahu refusing to give him security briefings, asks AG to intervene.

dot image
To advertise here,contact us
dot image