ജെന്‍സന്‍ ഹുവാങ്ങുമായുള്ള ബന്ധം; ആലീസിലൂടെ ചൈനയിലെത്തിയത് 7 ബില്യണ്‍ ഡോളറിന്റെ AI ചിപ്പുകളെന്ന് റിപ്പോർട്ട്

ചൈനീസ് കമ്പനികള്‍ക്ക് അത്യാധുനിക എഐ പ്രൊസസറുകള്‍ ലഭ്യമാകുന്നത് തടയുന്നതിനായി അമേരിക്ക കടുത്ത കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ജെന്‍സന്‍ ഹുവാങ്ങുമായുള്ള ബന്ധം; ആലീസിലൂടെ ചൈനയിലെത്തിയത് 7 ബില്യണ്‍ ഡോളറിന്റെ AI ചിപ്പുകളെന്ന് റിപ്പോർട്ട്
dot image

വാഷിങ്ടണ്‍: എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങും ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങും തമ്മിലുള്ള ബന്ധത്തിലൂടെ 7.5 ബില്യണ്‍ ഡോളറിലധികം വിലവരുന്ന എന്‍വിഡിയ ചിപ്പുകള്‍ ചൈനയിലേക്ക് എത്തിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്ന് 2023 മുതല്‍ ചിപ്പുകള്‍ ചൈനയിലേക്ക് എത്തിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിക്ക് (MSS) വേണ്ടി പ്രവര്‍ത്തിക്കുന്ന ചാര വനിതയാണ് ആലീസ് ഹുവാങ് എന്നാണ് യുഎസ് സര്‍ക്കാര്‍ സംശയിക്കുന്നത്.

അമേരിക്കയുടെ കയറ്റുമതി വിലക്ക് നിലനില്‍ക്കുന്ന 2,40,000-ത്തോളം എച്ച്100, എച്ച്200 ചിപ്പുകളാണ് ആലീസ് ഹുവാങ് ചൈനയിലേക്ക് എത്തിക്കാന്‍ സഹായിച്ചത്. ചൈനീസ് കമ്പനികള്‍ക്ക് അത്യാധുനിക എഐ പ്രൊസസറുകള്‍ ലഭ്യമാകുന്നത് തടയുന്നതിനായി അമേരിക്ക കടുത്ത കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നിരിക്കെയാണ് ഈ നീക്കങ്ങൾ നടന്നത്.

Nvidia office
അമേരിക്കയിലെ എൻവിഡിയ ഓഫീസ്

ചൈനയിലും സിംഗപ്പൂരിലുമായി നിരവധി കമ്പനികളുടെ ശൃംഖല രൂപീകരിച്ചാണ് ആലീസും സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് എന്‍വിഡിയ ചിപ്പുകള്‍ നേടിയത്. ഈ ശൃംഖലയിലെ പ്രധാന സ്ഥാപനമായ ഷാങ്ഹായ് സെഞ്ച്വറി ലിറ്റോങ് 2023 ജൂണിലാണ് സ്ഥാപിതമായത്. അതേ വര്‍ഷം ഒക്ടോബറില്‍ എന്‍വിഡിയയുടെ മുന്‍ഗണനാ ക്ലൗഡ് പങ്കാളികളുടെ പട്ടികയില്‍ ഈ കമ്പനി ഇടംനേടുകയും ചെയ്തു. ഇതിലൂടെ എന്‍വിഡിയ ചിപ്പുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ കമ്പനിക്ക് ലഭിക്കുകയും ചെയ്തു.

Also Read:

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി നിരോധിത വിഭാഗത്തില്‍പ്പെട്ട 2.40 ലക്ഷം ചിപ്പുകള്‍ ചൈനയിലെത്തിക്കാന്‍ ആലീസ് ഹുവാങ് സഹായിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും എച്ച്100, എച്ച്200 ചിപ്പുകളാണ് ഇത്തരത്തില്‍ എത്തിച്ചത്.

Jensen huang and alice huang
ജെന്‍സന്‍ ഹുവാങ്ങും ആലീസ് ഹുവാങും

2023 മുതല്‍ 2025 വരെ മെഗാസ്പീഡ് വഴി ഏകദേശം 4.6 ബില്യണ്‍ ഡോളറിന്റെ എഐ ചിപ്പുകള്‍ ഇറക്കുമതി ചെയ്തതായാണ് കണക്ക്. മറ്റൊരു കമ്പനിയായ സ്പീഡ്മാട്രിക്‌സ് വഴി രണ്ട് ബില്യണ്‍ ഡോളറിന്റെ ചിപ്പുകളും എത്തിച്ചു. ഷാങ്ഹായ് സെഞ്ച്വറി ലിറ്റോങ് ഏകദേശം 7.5 ബില്യണ്‍ ഡോളറിന്റെ ജിപിയുകള്‍ വാങ്ങിയതായും ആലീസ് ഹുവാങ് ഏകദേശം 2.40 ലക്ഷം നിരോധിത ചിപ്പുകള്‍ ചൈനയിലെത്തിക്കാന്‍ സഹായിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്‍വിഡിയ മേധാവി ജെന്‍സന്‍ ഹുവാങ്ങുമായുള്ള ആലീസ് ഹുവാങ്ങിന്റെ വ്യക്തിപരമായ അടുപ്പമാണ് ഈ ചിപ്പുകള്‍ സ്വന്തമാക്കാന്‍ സഹായകമായത്. ഇരുവരുടെയും ബന്ധം ആലീസ് പരസ്യമായി പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ ജന്മദിനത്തില്‍ ജെന്‍സന്‍ ഹുവാങിനൊപ്പം വിരുന്നില്‍ പങ്കെടുക്കാറുണ്ടെന്നും ജെന്‍സന്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

Content Highlights: A report alleges that Alice Huang, suspected of links to Chinese intelligence, used her reported ties with Nvidia CEO Jensen Huang to facilitate the shipment of over $7.5 billion worth of AI chips to China, including restricted H100 and H200 processors

dot image
To advertise here,contact us
dot image