ഇസ്രയേലിലെ രഹസ്യനീക്കങ്ങൾ പുറത്ത്; ഐസൻകോട്ടിനെ തടയാൻ അറബ് പാർട്ടിയുമായി നെതന്യാഹുവിന്റെ വിശ്വസ്തന്റെ നീക്കം

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുണൈറ്റഡ് അറബ് ലിസ്റ്റ് നേതാവ് മന്‍സൂര്‍ അബ്ബാസുമായി ഈഷെല്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രയേലിലെ രഹസ്യനീക്കങ്ങൾ പുറത്ത്; ഐസൻകോട്ടിനെ തടയാൻ അറബ് പാർട്ടിയുമായി നെതന്യാഹുവിന്റെ വിശ്വസ്തന്റെ നീക്കം
dot image

ടെല്‍ അവീവ്: തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്ത ഇസ്രയേലില്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിന്റെ (Gadi Eisenkot) നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് അറബ് പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നത് തടയാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ (Benjamin Netanyahu) അടുത്ത അനുയായിയായ നഥാന്‍ ഈഷെല്‍ (Natan Eshel) തീവ്രശ്രമം നടത്തിയതായി റിപ്പോര്‍ട്ട്.

Benjamin Netanyahu | Gadi Eizenkot
ബെഞ്ചമിന്‍ നെതന്യാഹു | ഗാഡി ഐസന്‍കോട്ട്

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുണൈറ്റഡ് അറബ് ലിസ്റ്റ് (United Arab List) നേതാവ് മന്‍സൂര്‍ അബ്ബാസുമായി (Mansour Abbas) ഈഷെല്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്.

Nathan Eshel with Netanyahu
നെതന്യാഹുവിനൊപ്പം നഥാന്‍ ഈഷല്‍

അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിന് അറബ് പാര്‍ട്ടികളുടെ പിന്തുണ തേടുന്നതിനെതിരെ നെതന്യാഹു പരസ്യമായി കടുത്ത പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വഴി ഇത്തരം രഹസ്യ ആശയവിനിമയങ്ങള്‍ നടന്നത്. നെസറ്റില്‍ (Knesset) ഐസന്‍കോട്ടിനെ പിന്തുണയ്ക്കാന്‍ യുണൈറ്റഡ് അറബ് ലിസ്റ്റ് മുതിരുമോ എന്ന് നെതന്യാഹുവിന്റെ വൃത്തങ്ങള്‍ കടുത്ത ആശങ്കയോടെയാണ് വീക്ഷിച്ചിരുന്നത്.

Mansour Abbas
മന്‍സൂര്‍ അബ്ബാസ്

ഇക്കാര്യം നഥാന്‍ ഈഷെല്‍ മന്‍സൂര്‍ അബ്ബാസിനോട് ആവര്‍ത്തിച്ച് ചോദിക്കുകയും, അതില്‍ നിന്നും പിന്മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ്, സൈനിക നിര്‍ബന്ധിത സേവന നിയമം നെസറ്റില്‍ പാസാക്കാന്‍ ഐസന്‍കോട്ടിനെ അനുവദിക്കുമോ എന്ന ഈഷെലിന്റെ ചോദ്യത്തിന്' ഞങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയും അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും,' എന്നാണ് യുണൈറ്റഡ് അറബ് ലിസ്റ്റ് നേതാവ് മറുപടി നല്‍കിയത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടന്‍ ഈഷെല്‍ വീണ്ടും അബ്ബാസിനെ ഫോണില്‍ ബന്ധപ്പെട്ട് ഐസന്‍കോട്ടിനെ സഹായിക്കുമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ഈഷെലിന്റെ ഫോണ്‍ കോളിന് മറുപടി നല്‍കേണ്ടതില്ലെന്ന് യുണൈറ്റഡ് അറബ് ലിസ്റ്റ് തീരുമാനിക്കുകയായിരുന്നു.

പ്രതിപക്ഷ സഖ്യം അറബ് പാര്‍ട്ടികളെ ആശ്രയിച്ചാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് നെതന്യാഹു പരസ്യമായി കുറ്റപ്പെടുത്തിയ ശേഷവും ഈഷെല്‍ അബ്ബാസിനെ ബന്ധപ്പെട്ടിരുന്നു. ഭരണ സഖ്യത്തില്‍ നിങ്ങളെ (അറബ് പാര്‍ട്ടികളെ) ഉള്‍പ്പെടുത്താന്‍ അദ്ദേഹം (ഐസന്‍കോട്ട്) ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും, നിങ്ങള്‍ നെസറ്റില്‍ ഐസന്‍കോട്ടിനെ സഹായിക്കുമോ?' എന്നാണ് ഇത്തവണ നെതന്യാഹുവിന്റെ വിശ്വസ്തന് അറിയേണ്ടിയിരുന്നത്.

നിലവില്‍ ഈഷെലിന്റെ കോള്‍ സന്ദേശങ്ങളോട് യുണൈറ്റഡ് അറബ് ലിസ്റ്റോ മന്‍സൂര്‍ അബ്ബാസോ പ്രതികരിച്ചിട്ടില്ലെങ്കിലും, ഭാവിയിലെ രാഷ്ട്രീയ ആശയവിനിമയങ്ങള്‍ക്കുള്ള വാതിലുകള്‍ അവര്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നഥാന്‍ ഈൗഷെലും മംന്‍സൂര്‍ അബ്ബാസും തമ്മിലുള്ള ഈ ആശയവിനിമയം കേവലം താത്കാലികമായ ഒന്നല്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 2019-ല്‍ നെതന്യാഹുവും അബ്ബാസും തമ്മില്‍ ആരംഭിച്ച രാഷ്ട്രീയ ബന്ധങ്ങള്‍ പിന്നീട് ജെറുസലേമിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വരെ വികസിച്ചിരുന്നുവെന്നും ഇതിന് തുടക്കം കുറിച്ചതും ഈഷെല്‍ തന്നെയാണെന്നുമാണ് റിപ്പോര്‍ട്ട്.

Content Highlight: Netanyahu's close aide Natan Eshel reportedly held repeated phone conversations with United Arab List leader Mansour Abbas before and after the election, in an attempt to prevent Arab parties from supporting a new government led by Yashar Party leader Gadi Eisenkot.

dot image
To advertise here,contact us
dot image